karam
ചിറ്റാർ എസ്റ്റേറ്റ് വാങ്ങിയ ഭൂഉടമകളിൽ നിന്നും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ കരം സ്വീകരിക്കുന്നു കെ.യു. ജനീഷ്‌കുമാർ എം.എൽ.എ സമീപം.

കോന്നി: ചിറ്റാർ എസ്റ്റേറ്റ് വാങ്ങിയ ഭൂഉടമകളിൽ നിന്ന് കരം എടുത്തുതുടങ്ങി. ഇന്നലെ ചിറ്റാർ വില്ലേജ് ഓഫീസിൽ അഡ്വ.കെ .യു. ജനീഷ് കുമാർ എം.എൽ.എ , ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ് അയ്യർ എന്നിവരെത്തി , കരം സ്വീകരിക്കാനുള്ള ഉത്തരവ് വില്ലേജ് ഓഫീസർ എസ്.സുനിൽകുമാറിന് കൈമാറുകയായിരുന്നു.
തുടർന്ന് കളക്ടർതന്നെ ആദ്യ അപേക്ഷ വാങ്ങി കരമടച്ച രസീത് ഭൂഉടമയ്ക്ക് നൽകി.

ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് സജികുളത്തുങ്കൽ ,കോന്നി ഡപ്യൂട്ടി തഹസിൽദാർ സന്തോഷ് കുമാർ,
ലാൻഡ് റവന്യു തഹസിൽദാർ മഞ്ജുഷ, റാന്നി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിജി മോഹൻ, നബീസത്ത് ബീവി, ചിറ്റാർ പഞ്ചായത്തംഗങ്ങളായ
പി ആർ തങ്കപ്പൻ, അമ്പിളി ഷാജി, ആദർശ വർമ്മ, നിശ അഭിലാഷ്, എന്നിവർ പങ്കെടുത്തു

1963ലെ ഭൂപരിഷ്കരണ നിയമ പ്രകാരം എസ്റ്റേറ്റ് ഭൂമി വിലയ്ക്ക് വാങ്ങിയാൽ പോക്കുവരവ് ചെയ്ത് കരം തീർത്തുനൽകാൻ കഴിയില്ല എന്ന നിയമപ്രശ്നമാണ് ഭൂമി വാങ്ങിയ തൊഴിലാളികൾ ഉൾപ്പടെയുള്ള ആയിരത്തിലധികം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നത്