കോന്നി: അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ വ്യൂ പോയിന്റിൽ സായാഹ്ന വിശ്രമകേന്ദ്രമൊരുക്കിയ യുവജങ്ങളെ ഓർമ്മചെപ്പ് ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി മൊമെന്റോ വിതരണം ചെയ്തു. ബിനോജ് ചെങ്ങറ, പി.എ.ബാബു, ചെങ്ങറ കുഞ്ഞുമോൻ, മധു, റോജിൻ, വിജു, വിജിക്കുട്ടൻ, രാജേഷ്, മനു തുടങ്ങിയവർ സംസാരിച്ചു.