തിരുവല്ല: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ന്റെ പത്തനംതിട്ട ബിസിനസ് ഏരിയയിൽ മൊബൈൽ മാർക്കറ്റിംഗ് വിഭാഗത്തിൽ അപ്രന്റീസായി പ്രവർത്തിക്കുന്നതിന് എൻജിനീയറിംഗ് ഡിപ്ലോമ പാസായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 8000 രൂപ പ്രതിമാസ സ്റ്റൈപ്പന്റോടെ ഒരു വർഷത്തേക്കുള്ള നിയമനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകും. താൽപ്പര്യമുള്ളവർ 22ന് രാവിലെ 11ന് തിരുവല്ല ബി.എസ്.എൻ.എൽ ഭവനിലുള്ള ജനറൽ മനേജർ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കുക.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447772901, 9447341400.