cpi
തോമ്പിക്കണ്ടം ബ്രാഞ്ച് സമ്മേളനം സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

റാന്നി: സി.പി.ഐ റാന്നി മണ്ഡലത്തിലെ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി. നാറാണംമൂഴിയിലെ തോമ്പിക്കണ്ടം ബ്രാഞ്ച് സമ്മേളനം സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷനംഗം എം.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. സ്റ്റീഫൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി സതീഷ് കോവൂർ, അസി. സെക്രട്ടറിയായി ജിഷ്ണുരാജ് എന്നിവരെ തിരഞ്ഞെടുത്തു.വെച്ചൂച്ചിറ നവോദയ ബ്രാഞ്ച് സമ്മേളനം എം.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. സണ്ണി കൊറ്റനാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി സോമൻ മാവേലി അസി. സെക്രട്ടറിയായി സാംകുട്ടി എന്നിവരെ തിരഞ്ഞെടുത്തു.പഴവങ്ങാടിയിലെ പ്ലാച്ചേരി ബ്രാഞ്ച് സമ്മേളനം ജില്ലാ അസി. സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്തു.തമ്പി താളിയാനിക്കൽ അദ്ധ്യക്ഷത വഹിച്ചു.ബ്രാഞ്ച് സെക്രട്ടറി ജോസ് മത്തായി, അസി. സെക്രട്ടറിയായി കെ. കെ വിലാസിനി എന്നിവരെ തിരഞ്ഞെടുത്തു. നാറാണംമൂഴിയിൽ ഇടമുറി ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി കെ സതീശ് ഉദ്ഘാടനം ചെയ്തു.ടി.ടി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പ്രവർത്തകരെ ജില്ലാ കൗൺസിലംഗം അനീഷ് ചുങ്കപ്പാറ ആദരിച്ചു. സെക്രട്ടറിയായി വി. ഡി തോമസ്, അസി. സെക്രട്ടറിയായി ടി. കെ നാണു എന്നിവരെ തിരഞ്ഞെടുത്തു. അങ്ങാടിയിലെ വലിയകാവ് ബ്രാഞ്ച് സമ്മേളനം കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം ഉദ്ഘാടനം ചെയ്തു.പി. എസ് സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയായി ഇ.ടി കുഞ്ഞുമോൻ,അസി. സെക്രട്ടറി എം.ആർ വിഷ്ണു എന്നിവരെ തിരഞ്ഞെടുത്തു.