temple-
ക്ഷേത്രവും പരിസരവും സന്ദർശിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപൻ

റാന്നി:തകർന്നുകിടക്കുന്ന റാന്നി കീഴേമഠം ഹൃഷികേശ ക്ഷേത്രം പുനർനിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു. ക്ഷേത്രവും പരിസരവും സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരിങ്കല്ലിൽ മാത്രം നിർമ്മിച്ച ആയിരത്തോളം വർഷം പഴക്കമുള്ള ശ്രീകോവിൽ അസ്ഥിവാരത്തിന്റെ ബല ക്കുറവിനെ തുടർന്ന് ചെരിഞ്ഞ നിലയിലാണ്. കല്ലിൽ നിർമ്മിച്ച മേൽക്കൂരയ്ക്കും ചോർച്ചയുണ്ട് . വിഗ്രഹം താത്കാലികമായി ബാലാലയത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മഹാപ്രളയവും കൊവിഡ് മഹാമാരിയും നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചതായി അദ്ദേഹം പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. സി.പി. എം ഏരിയാ സെക്രട്ടറി പി .ആർ. പ്രസാദ് , ഉപദേശക സമിതി ഭാരവാഹികളായ സുനിൽകുമാർ , ലാൽ എന്നിവർ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു. . ക്ഷേത്രം പുനരുദ്ധരിക്കാൻ എസ്റ്റിമേറ്റെടുക്കുന്നതിന് ദേവസ്വം ബോർഡ് അസി.എക്സി. എൻജിനീയറെ ചുമതലപ്പെടുത്തി