duck

റാന്നി : നാറാണംമുഴി ഗ്രാമപഞ്ചായത്തിൽ പ്രളയബാധിതർക്കായി ആർ.ബി.കെ.ഐ പദ്ധതിയിൽ ഉൾപ്പെടുത്തി താറാവക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീനാജോബി ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡന്റ്‌ രാജൻ നീറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ തോമസ്‌ ജോർജ്ജ്‌, ഓമന പ്രസന്നൻ,ആനിയമ്മ അച്ചൻകുഞ്ഞ്‌, അഡ്വ.സാംജി ഇടമുറി, സന്ധ്യാഅനിൽകുമാർ, സോണിയ മനോജ്‌, റോസമ്മ വർഗീസ്‌, റെനി വർഗ്ഗീസ്, വെറ്റിനറി സർജ്ജൻ ഡോ.റംസിമോൾ സലീം എന്നിവർ പ്രസംഗിച്ചു.