1
പ്രതി മനോജ് കുമാർ

മല്ലപ്പള്ളി : അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ, 2000രൂപ എന്നിവ അടങ്ങുന്ന ബാഗ് മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാകത്താനം പരിയാരം സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ മനോജ് കുമാർ (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം നെടുങ്ങാടപ്പള്ളി - ശാന്തിപുരം തട്ടുപാറപ്പടിക്ക് സമീപം ചിറവക്കാട് എന്ന സ്ഥലത്ത് കുറ്റപ്പുഴ വീട്ടിൽ പൊന്നമ്മ ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. കുന്നന്താനം പഞ്ചായത്തിലെ നാലാം വാ‌ർഡ് കുറവക്കര പ്രദേശത്ത് സ്ഥാപിച്ചിരുന്ന കാമറയിലെ ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിന്റെ വാഹനം തിരിച്ചറിഞ്ഞതാണ് മോഷ്ടാവിനെ പിടികൂടാൻ സഹായിച്ചത്. ഇയാൾക്കെതിരെ മോഷണക്കുറ്റത്തിന് കീഴ് വായ്പൂര് പൊലീസ് കേസ് എടുത്തു.