പന്തളം: ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കൊവിഡ് ഹെൽപ് ഡെസ്കിലേക്ക് പന്തളം കേരളവർമ്മ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ, സെക്രട്ടറി അമ്മിണിയമ്മ, വൈസ് പ്രസിഡന്റ് രാജശേഖരൻപിള്ള, അക്ഷരസേന അംഗങ്ങളായ സിദ്ധാർത്ഥ്, കാർത്തിക്, ഗോകുൽരാജ് , പ്രണവം ഹോം ആൻഡ് പേഴ്സണൽ കെയർ ഇൻഡസ്ട്രി ഉടമ പ്രണവം ഉണ്ണികൃഷ്ണനും, സൗദി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ കമ്മിറ്റി അംഗവും സൗദിയിലെ സാമൂഹ്യ പ്രവർത്തകനുമായ പന്തളം ഷാജി എന്നിവർ സാനിറ്റൈസറും അവശ്യ സാധനങ്ങളും എത്തിച്ചു നൽകി. ഡി.വൈ.എഫ്.ഐ
പന്തളം ബ്ലോക്ക് സെക്രട്ടറി എൻ.സി അഭീഷ് ബ്ലോക്ക് പ്രസിഡന്റ് എച്ച് ശ്രീഹരി എന്നിവർ ഏറ്റുവാങ്ങി.