suren
ബി.ജെ.പി കുരമ്പാല ഏരിയ 22ാം ബൂത്ത് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നൽകിയ സ്വീകരണം

പന്തളം: ബി.ജെ.പി കുരമ്പാല ഏരിയ 22ാം ബൂത്ത് സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സുരേഷ് വാല് തുണ്ടിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ്, വൈസ് പ്രസിഡന്റ് അജിത്ത് പുല്ലാട്, സംസ്ഥാന സമിതി അംഗങ്ങളായ സുശീല സന്തോഷ്, അച്ഛൻകുഞ്ഞ് ജോൺ, ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സീന, ജില്ലാ സെക്രട്ടറി കെ.വി പ്രഭ, പന്തളം മണ്ഡലം പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഗിരീഷ് കുമാർ, സുജ വർഗീസ്, മുനിസിപ്പൽ പ്രസിഡന്റ് ഹരി കൊട്ടെത്തു, ജനറൽ സെക്രട്ടറി സുമേഷ് കുമാർ, പ്രദീപ് കുമാർ, ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു.