 
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പുനർനിർമ്മാണം നടത്തിയ തറയിൽപ്പടി - ചിറക്കാല റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ഓമല്ലൂർ, ചെന്നീർക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഓമല്ലൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ റോയി, സജി ജോൺ, മുൻ വൈസ് പ്രസിഡന്റ് തോമസ് എന്നിവർ പ്രസംഗിച്ചു.