നാരങ്ങാ​നം:​ കോഴഞ്ചേരി മണ്ണാറക്കുളഞ്ഞി റോഡിൽ കോഴഞ്ചേരി ഈസ്റ്റ്​ മുണ്ടോട്ടിക്കൽ പടി ഭാഗത്ത് ദീപ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കോൺവെക്‌സ് മിറർ സ്ഥാപിച്ചു.
പ്രസിഡന്റ്​ ഇ.എ. ഫിലി​പ്പോസിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ബിജിലി. പി. ഈശോ ഉദ്ഘാടനം ചെയ്തു. .സെക്രട്ട​റി ജോയിസ് ഫിലിപ്പ് ജോൺ, റവ. ജോൺ മാത്യു, കുര്യൻ മടക്കൽ, ബിജു കുമാർ എന്നിവർ സംസാരിച്ചു.