പത്തനംതിട്ട: കോളേജ് ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ ബൈക്കുകളും സ്കൂട്ടറുകളുമായി 11 വാഹനങ്ങൾ ഇടിച്ചുതകർത്തു. ടി. വി.എസ് ഐശ്വര്യ ഷോറൂമിന്റെ വാഹനങ്ങളാണ് തകർത്തത്. ഷോറൂമിലെ മെക്കാനിക്ക് മഹേഷിന് പരിക്കേറ്റു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടൂർ സ്വദേശി ശങ്കർ ഓടിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറാണ് ഇടിച്ചത്. ഇയാളെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ഷോറൂമിന്റെ ഗ്രൗണ്ടിൽ പാർക്ക് ചെയിതിരുന്ന മൂന്ന് പുതിയ ബൈക്കുകളും എട്ട് സ്കൂട്ടറുകളും തകർന്നിട്ടുണ്ട്. ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഷോറൂം ഉടമ സുമേഷ് ഐശ്വര്യ പറഞ്ഞു. പത്തനംതിട്ട പൊലിസ് കേസെടുത്തു.

സംഭവമറിഞ്ഞ് നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ, കേരളകോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.കെ ജേക്കബ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.