പന്തളം : കാറിന്റെ ഡോർ തുറക്കുന്നതിനിടയിൽ ഡോറിൽ തട്ടി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ആശുപത്രിയിൽ മരിച്ചു. കടയ്ക്കാട് ശങ്കരത്തിൽ ബഥേൽ ഭവനം ജോർജ് ശാമുവേൽ (വാവ - 52) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 നായിരുന്നു അപകടം. കുളനടയിൽ നിന്ന് പന്തളത്തേക്ക് വരുമ്പോൾ എം.സി.റോഡിൽ ഐ.സി.ഐ.സി.ഐ ബാങ്കിനു സമീപം വച്ചായിരുന്നു അപകടം. പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രി മരിച്ചു. സംസ്കാരം നാളെ . ഭാര്യ. ഷീന. മക്കൾ: അലീന, ആരോൺ.