പന്തളം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഓമല്ലൂർ മുള്ളനിക്കാട് ഓലിപ്പാറയിൽ രാഹുൽ (25) മരിച്ചു. തിങ്കളാഴ്ച രാത്രി 12.30 ന് പന്തളം ​ -കൈപ്പട്ടൂർ റോഡിൽ തുമ്പമൺ കീരുകുഴി മുക്കിന് സമീപമായിരുന്നു അപകടം. ഓമല്ലൂരിൽ നിന്ന് ​ പന്തളം ഭാഗത്തേക്ക് വരികയായിരുന്നു. സംസ്‌കാരം നടത്തി. ആംബുലൻസ് ഡ്രൈവറായിരുന്നു. മണിക്കുട്ടൻ- ​ രാധ ദമ്പതികളുടെ മകനാണ് ഭാര്യ: അപർണ ., മക്കൾ: ആദിദേവ്, അദ്വിക, . സഹോദരങ്ങൾ: രാജേഷ്, ശാലിനി.