 
മാന്നാർ: ജെ.സി.ഐ മാന്നാർ ടൗൺ അറ്റ്‌ലാന്റയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നു. അഭിലാഷ് വി. പ്രസിഡന്റായി സ്ഥാനമേറ്റു. ജെ.സി.ഐ സോൺ 22-ന്റെ അദ്ധ്യക്ഷൻ മനു ജോർജ് മുഖ്യാതിഥി ആയിരുന്നു. റെഞ്ചോ, ദിലീഷ്, വിഷ്ണു നാരായണൻ, ബിന്ദു സുനിൽ, സുനിൽ കുമാർ, ഷൈനു ജെയ്‌സൺ, സരേഷ് വി .ആർ, മിനി സരേഷ്, ആദിത്യ സുനിൽ, അനീഷ്, ആശിഷ് എന്നിവർ പങ്കെടുത്തു.