seminar
പി.ആർ.ഡി.എസ് യുവജനസംഘം സെമിനാറിൽ ചരിത്രകാരൻ വി.വി. സ്വാമി വിഷയാവതരണം നടത്തുന്നു

തിരുവല്ല: പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 144 -മത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ചു പി.ആർ.ഡി.എസ് യുവജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ സെമിനാർ നടത്തി. മാറ്റിവെക്കപ്പെട്ട വിശകലനങ്ങൾ; പി.ആർ.ഡി.എസിന്റെ ചരിത്രവും അനുഭവങ്ങളും ആധുനികാനന്തര സമീപനം" എന്ന വിഷയത്തിൽ നടന്ന സെമിനാർ എഴുത്തുകാരി ഡോ.രേഖാരാജ് ഉദ്ഘാടനം ചെയ്തു. ചരിത്രകാരനും ചിന്തകനുമായ വി.വി.സ്വാമി വിഷയാവതരണം നടത്തി. ഹൈകൗൺസിൽ അംഗം എ.ആർ.ദിവാകരൻ, മഹിളാസമാജം ജനറൽസെക്രട്ടറി റീജാമോൾ, യുവജനസംഘം ജോ.സെക്രട്ടറി രാജീവ് മോഹൻ, യുവജനസംഘം കേന്ദ്രസമിതിയംഗം സുനിത.എസ്, ഹൈകൗൺസിൽ അംഗം അഡ്വ.സന്ധ്യ രാജേഷ്, യുവജനസംഘം കേന്ദ്രസമിതി അംഗം രവീന്ദ്രകുമാർ എം.എം, മഹിളാസമാജം കേന്ദ്രസമിതി അംഗം സബിത പദ്മകുമാർ, എംപ്ലോയീസ് ഫോറം സെക്രട്ടറി കെ.കെ.വിജയകുമാർ, അനൂപ് കുമാർ വി.ബി, കെ.ടി.രാജേന്ദ്രൻ, സതീഷ്കുമാർ പി.ടി, ധനേഷ് മുട്ടപ്പള്ളി, ഷൈൻ ചിറക്കടവ്, ശ്രീകുമാർ നെടുമാവ്, അനൂപ് അമരപുരം, ഷിജു കുളത്തൂർ, ശ്രീജിത്ത് കരിമല, അഭിലാഷ് തങ്കപ്പൻ, വല്ലിഭായി ഇ എസ്, രവികുമാർ അമരപുരം, സുരേഷ് ഗംഗാധരൻ, അനന്ദുരാജ്, അരുൺ പുലിയുറുമ്പിൽ, യുവജനസംഘം കേന്ദ്രസമിതി അംഗം രതീഷ് ശാന്തിപുരം, ശ്രീജിത്ത് കുമരകം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.