varattar
ആദിപമ്പാ വരട്ടാർ രണ്ടാംഘട്ട പുനരുജ്ജീവന പ്രവർത്തിയും തൃക്കയിൽ പാലത്തിന്റെ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നി‌വ്വഹിക്കുന്നു. മന്ത്രി സജി ചെറിയാൻ ജെബിൻ പി. വർഗീസ്, ബിന്ദു കുരുവിള, ആശ, കെ.ജി സഞ്ജു, പി.വി സജൻ, അലക്‌സ് വർഗീസ്, ജെ. ബേസിൽ, ഡി. സുനിൽ രാജ് എന്നിവർ സമീപം

ചെങ്ങന്നൂർ: ഉത്രപ്പള്ളിയാർ നവീകരണത്തിനു ഈ സാമ്പത്തിക വർഷം തന്നെ തുക അനുവദിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആദിപമ്പ വരട്ടാർ രണ്ടാംഘട്ട പുനരുജ്ജീവന പ്രവൃത്തികളുടെയും, തൃക്കയിൽ പാലത്തിന്റെയും നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വേമ്പനാട് കായൽ നവീകരണ പദ്ധതിയിൽ ഉത്തരപ്പള്ളിയാറിനെ ഉൾപ്പെടുത്തും. വരട്ടാർ നവീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തികൾ തടസപ്പെടുത്തുന്നത് ശരിയില്ല. ബഡ്ജറ്റിൽ പദ്ധതിയുടെ തുടർ നടപടികൾ ഉൾപ്പെടുത്താൻ വകുപ്പ് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെയറിയാൻ അദ്ധ്യക്ഷത വഹിച്ചു. ജെബിൻ പി.വർഗീസ്, ബിന്ദു കുരുവിള, ആശ, കെ.ജി സഞ്ജു, പി.വി സജൻ, അലക്‌സ് വർഗീസ്, ജെ. ബേസിൽ, ഡി.സുനിൽ രാജ് എന്നിവർ പ്രസംഗിച്ചു.