തിരുവല്ല : അനധികൃതമായി മണ്ണ് കടത്തിയ ടിപ്പർ ലോറി പുളിക്കീഴ് പൊലീസ് പിടികൂടി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ലോറി പിടികൂടിയത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ നിലം നികത്താൻ മണ്ണുമായി എത്തിയ ലോറിയാണ് പൊലീസ് പിടിച്ചെടുത്തത്. അനധികൃത നിലം നികത്തൽ നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. പിടികൂടിയ ലോറി റവന്യൂ വിഭാഗത്തിന് കൈമാറുമെന്ന് പുളിക്കീഴ് സി.ഐ പി.കെ ബിജു പറഞ്ഞു.