കോന്നി; ശ്രീനാരായണ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഇന്ന് രാവിലെ10 ന് ആനുവൽ റിട്രീറ്റ് - 2022 ധ്യാനം നടത്തുന്നു.മോട്ടിവേഷൻ സ്‌പീക്കറും സ്പീഡ് കാർട്ടൂണിസ്റ്റുമായ അഡ്വ. ജിതേഷ്ജി ഉദ്ഘാടനം ചെയ്യും. എസ്.എൻ. ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റും സ്കൂൾ മാനേജരുമായ കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിക്കും. മോട്ടിവേഷൻ സ്‌പീക്കറും ട്രെയ്നറുമായ അജി വർഗീസ് ബത്തേരി ക്ലാസുകൾ നയിക്കും.സ്കൂൾ സെക്രട്ടറി സി.എൻ .വിക്രമൻ, പ്രിൻസിപ്പൽ സിന്ധു പവിത്രൻ തുടങ്ങിയവർ സംസാരിക്കും.