തിരുവല്ല: ഭർത്താവിന്റെ ചികിത്സയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിയ കോട്ടാങ്ങൽ സ്വദേശിനിയെ കാണ്മാനില്ലെന്ന് പരാതി. ചുങ്കപ്പാറ കോട്ടാങ്ങൽ തടത്തേൽ വീട്ടിൽ ഓമന (62) യെയാണ് കാണാതായതായി അടുത്ത ബന്ധു ഇന്നലെ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീനിവാസന്റെ ചികിത്സാർത്ഥമാണ് ഭാര്യ ഓമന ആശുപത്രിയിൽ എത്തിയത്. ഇന്നലെ പുലർച്ചെ ഒരുമണിയോടെ ഇവരെ കാണാതാവുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. കാണാതായ സ്ത്രീക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.