sndp-town
എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ ടൗൺ 97ാം നമ്പർ ശാഖയിൽ ബാലലയ പ്രതിഷ്ഠയോടനുബന്ധിച്ചു തന്ത്രി രഞ്ചു അനന്തഭദ്രത് ആത്മീയപ്രഭാഷണം നടത്തുന്നു. ശാഖ പ്രസിഡന്റ് കെ. ദേവദാസ് സമീപം.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം 97-ാം ചെങ്ങന്നൂർ ടൗൺ ശാഖാ ഗുരുമന്ദിരത്തിൽ പഞ്ചലോഹ പ്രതിഷ്ഠ സ്ഥാപിക്കുന്നതിനായി നിലവിലുണ്ടായിരുന്ന ഗുരുദേവ പ്രതിഷ്ഠ ബാലാലയത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ബാലാലയ പ്രതിഷ്ഠയോടനുബന്ധിച്ചു ആത്മീയപ്രഭാഷണം തന്ത്രി രഞ്ചു അനന്തഭദ്രത് നടത്തി. ശാഖ പ്രസിഡന്റ് കെ ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ ഭാരവാഹികളായ എം.ആർ വിജയകുമാർ, സിന്ധു എസ്. മുരളി, കെ.കരുണാകരൻ, അശോകൻ കോയിക്കലേത്ത്. ലൈല ഗോപകുമാർ, ഷാജി കൃഷ്ണൻ, അമ്പിളി മഹേഷ് എന്നിവർ പ്രസംഗിച്ചു.