ചെങ്ങന്നൂർ: പേരിശേരി പഴയാറ്റിൽ ദേവീക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളിപ്പ് ഇന്ന് ആരംഭിക്കും. 20ന് രാത്രി പഴയാറ്റിൽപ്പടി ജംഗ്ഷനിലെ മേശവിളക്ക് അൻപൊലിയോടെ പറയ്‌ക്കെഴുന്നെള്ളിപ്പ് സമാപിക്കും. 26 മുതൽ മാർച്ച് 6വരെ ദേവീ ഭാഗവത നവാഹയജ്ഞം നടക്കും. എല്ലാ ദിവസവും അന്നദാനവും മാർച്ച് 6ന് സമൂഹ സദ്യയും ഉണ്ടായിരിക്കും. കുംഭ കാർത്തിക ഉത്സവം മാർച്ച് 9ന് നടക്കും. രാവിലെ 9ന് 101കലം എതിരേൽപ്പ്, വൈകിട്ട് ദീപാരാധനയും ലക്ഷദീപക്കാഴ്ചയും, രാത്രി 9ന് ജീവിത എതിരേൽപ്പ്, രാത്രി 12.30ന് അകത്തെഴുന്നെള്ളിപ്പ് വലിയ കാണിക്ക എന്നിവയോടെ സമാപിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.