കോന്നി: പൊലീസ് ക്വാർട്ടേഴ്സിലെ ഇരുപതോളം കൂടുംബങ്ങൾ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നതായി പരാതി. ടൗണിലെ ഉയർന്ന പ്രദേശമായ ബംഗ്ലാവ് മുരുപ്പിന് സമീപമാണ് പ്രദേശം. പുനലൂർ- മുവാറ്റുപുഴ സംസ്ഥാനപാതയുടെ വികസനവുമായി ബന്ധപ്പെട്ട് പൈപ്പുകൾ പൊട്ടിയതാണ് കുടിവെള്ളം മുടങ്ങാൻ കാരണം.