അടൂർ: എം.സി റോഡിൽ മിത്രപുരം ജംഗ്ഷനിൽ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഏനാത്ത്, ദേശക്കല്ലുംമൂട് , കൊച്ചു തുണ്ടിൽ വീട്ടിൽ സജി(42) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 8.30 നാണ് അപകടം. പിക്കപ്പിലിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് അതുവഴി വന്ന മറ്റൊരു ബൈക്കിലിടിച്ച് ആ ബൈക്കിൽ സഞ്ചരിച്ച രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇടിച്ച വാഹനം നിറുത്താതെ പോയി