road
പൂവൻപാറ ചേരിമുക്ക് റോഡിന്റെ പണികൾ ജില്ല പഞ്ചായത്ത് അംഗം വി.ടി. അജോമോൻ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി :ജില്ലാ പഞ്ചായത്ത്‌ 15ലക്ഷം രൂപ മെയിന്റനൻസ്ഫണ്ട്‌ ഉപയോഗിച്ച് കോന്നി പഞ്ചായത്തിലെ 14,15 വാർഡുകളിൽ ഉൾപ്പെടുന്ന പൂവൻപാറ -ചേരിമുക്ക് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർ വി.ടി. അജോമോൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലതികകുമാരി അദ്ധ്യക്ഷത വഹിച്ചു. ശോഭ മുരളി, ശ്യാം എസ്.കോന്നി, സോജു പൂവൻപാറ, ഷിബു തേവേർകാട്ടിൽ, കൊച്ചുമോൻ, സൈജു തേവർക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.