മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയായ കാരമല കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയ്ക്ക് വിള്ളൽ. ചോർച്ച തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണിചെയ്യാൻ തയാറാകാതെ ജല അതോറിറ്റി. 2000ൽ ടാങ്ക് നിർമ്മാണം ആരംഭിക്കുകയും 2008ൽ ജലവിതരണം നടത്തുകയും ചെയ്തിരുന്നു. നാളിതുവരെ സംഭരണിക്ക് അറ്റക്കുറ്റപ്പണി നടത്തിയിട്ടില്ലന്നാണ് സമീപ വാസികളുടെ ആരോപണം. 3.10 ലക്ഷം ലിറ്റർ ജലം സംഭരിക്കാവുന്ന സംഭരണിയിൽ 1.5 ലക്ഷം ലിറ്റർ ജലമാണ് ദിവസേന സംഭരിക്കുന്നത്. മണിമലയാറ്റിലെ പടുതോട് പമ്പുഹൗസിൽ നിന്നും പുറമല ബൂസ്റ്റർ ടാങ്കിൽ എത്തി ശുദ്ധീകരണത്തിന് ശേഷമാണ് കാരമലയിലേക്ക് സംഭരണിയിലേക്ക് പമ്പിംഗ് ചെയ്യുന്നത്. ദിവസേന രാവിലെ 6മുതൽ ഉച്ചയ്ക്ക് 12 വരെയും രാത്രി 10 മുതൽ രാവിലെ 6 വരെയുമാണ് ബൂസ്റ്റർ ടാങ്കിൽ പമ്പിംഗ് നടക്കുന്നത്. 30 എച്ച്.പിയുടെ മോട്ടറായിരുന്നു പമ്പിംഗിന് ഉപയോഗിച്ചിരുന്നത്. 2021 ഇത് മാറ്റി 50എച്ച്.പിയുടെ മോട്ടർ നിർമ്മിച്ചെങ്കിലും മാസത്തിൽ രണ്ട് തവണയെ വിവിധ പ്രദേശങ്ങളിൽ ജലം എത്താറുള്ളു. വാളക്കുഴി, ഇന്നത്താനി, കാരമല, പുറമല, ഇരുമ്പുകുഴി എന്നിവിടങ്ങളിലായിരുന്നു പദ്ധതിയുടെ തുടക്കകാലത്ത് ജലം ലഭിച്ചിരുന്നത് കഞ്ഞിത്തോട്, കാട്ടോലിപ്പാറ, പുറ്റത്താനി, വേങ്ങഴ, മാക്കാട്, മുളയ്ക്കൽ എന്നീ പ്രദേശങ്ങളിലേക്ക് 2010ലെ ഭരണ സമിതി ജലം എത്തിച്ചു. കൂലിപ്പാറ, വട്ടരി , മലേക്കീഴിലേയ്ക്ക് 2015ഭരണ സമിതി ജലലഭ്യത ഉറപ്പാക്കി. 2018ൽ പുതിയ സംഭരണി നിർമ്മാണത്തിന് സ്ഥലം കണ്ടെത്തിയാൽ തുക നൽകാമെന്നും, നിലവിലെ സംഭരണി സ്ഥിതി ചെയ്യുന്നിടത്ത് വലിയ വാഹനങ്ങൾ എത്താത്തത് നിർമ്മാണത്തിന് തടസമായി.

പുതിയപദ്ധതി നടപ്പാക്കാൻ കഴിയാത്ത നിലയ്ക്ക് നിലവിലെ സംഭരണി അറ്റകുറ്റ പണികൾ ചെയ്യുന്നതിന് വേണ്ട നടപടി സ്ഥീകരിക്കണം

(നാട്ടുകാർ)​