പന്തളം: സാധാരണക്കാരെന്നോ വൻകിടക്കാരെന്നോ ഉള്ള വേർതിരിവില്ലാതെ സമൂഹത്തിലെ എല്ലാവർക്കും ഒരുപോലെ ആശ്രയമാണ് കെ.എസ്.എഫ്.ഇ എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച പന്തളം ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുവർണ ജൂബിലി ചിട്ടിയിൽ സമ്മാനം നേടിയ അനുദേവിന് ആക്ടിവ സ്‌കൂട്ടറിന്റെ വിലയുടെ ചെക്കും ചിറ്റയം കൈമാറി.
കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭാ കൗൺസിലർ രശ്മി രാജീവ്, വ്യാപാരി വ്യവസായി സമിതി പന്തളം ഏരിയാ സെക്രട്ടറി ലെവീഷ് .വി എന്നിവർ പ്രസംഗിച്ചു. കെ.എസ്.എഫ്.ഇ എം.ഡി വി.പി. സുബ്രഹ്മണ്യൻ സ്വാഗതവും പത്തനംതിട്ട എ.ജി. എം സാംബുജി . നന്ദിയും പറഞ്ഞു.