16-pdm-chuttamabalam
ചുറ്റമ്പലസമർപ്പണം പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ നിർവ്വഹിക്കുന്നു.

പന്തളം:മാന്തുക ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠയും അഷ്ടബന്ധ കലശവും, താഴികക്കുട സമർപ്പണവും ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.
ചുറ്റമ്പല സമർപ്പണം പന്തളം വലിയകോയിക്കൽ കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാരവർമ്മ നിർവഹിച്ചു. എൻ എസ് എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് സുകുമാര പണിക്കർ മുഖ്യ അതിഥി ആയി. പന്തളം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി നാരായണ വർമ്മ, എൻ.എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി മോഹൻദാസ്, താലൂക്ക് യൂണിയൻ ഭരണസമിതി അംഗം കെ. ബി. പ്രഭ, ക്ഷേത്ര ശില്പി രാധാകൃഷ്ണൻ ആചാരി, പന്തളം മഹാദേവ ഹിന്ദു സേവാ സമിതി പ്രസിഡന്റ് ബിജുകുമാർ, കരയോഗം സെക്രട്ടറി പി .ജെ.ഗോപാലകൃഷ്ണപിള്ള. പുനരുദ്ധാരണ സമിതി കൺവീനർ മാന്താനത്തു ഗോപാലാകൃഷ്ണ പിള്ള എന്നിവർ പ്രസംഗിച്ചു.കരയോഗം പ്രസിഡന്റ് കെ.ആർ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേത്ര ശില്പി രാധാകൃഷ്ണൻ ആചാരിയെയും ചുമർ ചിത്രങ്ങൾ വരച്ച തരുൺ വവ്വാക്കാവിനെയും ആദരിച്ചു.