congress
തിരുവല്ല ബൈപ്പാസിൽ യൂത്ത് കോൺഗ്രസ്സ് നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: അശാസ്ത്രീയമായ ഗതാഗതക്രമീകരണങ്ങൾ മൂലം മരണക്കെണിയായി മാറിയ തിരുവല്ല ബൈപ്പാസിൽ ചെറുതും വലുതുമായ അപകടങ്ങൾ പതിവായി മരണംവരെ സംഭവിച്ച സാഹചര്യത്തിൽ റോഡ് സേഫ്റ്റി കമ്മീഷണർ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല, ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോമിൻ ഇട്ടി, ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി രാജേഷ് മലയിൽ, ബെന്നി സ്‌കറിയ,ജോൺസൺ വെൺപാല, ബെന്റി ബാബു, ബ്ലസൺ പി.കുര്യൻ, അജ്മൽ, ജെറി കുളക്കാടൻ, ലിജോ പുളിമ്പള്ളിൽ, സുജിത് കോട്ടൂർ, ജെയ്സൺ, മോൻസി, ജസ്റ്റിൻ ജേക്കബ്, ലൈജോ വൈക്കത്തുശേരി എന്നിവർ പ്രസംഗിച്ചു.