പത്തനംതിട്ട: കോൺഗ്രസ് ചേരിക്കൽ 4,5 ബൂത്തുകളുടെ സംയുക്ത യോഗം അഞ്ചാം ബൂത്ത് പ്രസിഡന്റ് രാഹുൽ രാജിന്റെ അദ്ധ്യക്ഷതയിൽ കൂടി. പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി രഘുനാഥ് കുളനട ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അനിൽകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.എൻ തൃദീപ്, പന്തളം ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബിജു ഫിലിപ്പ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി.അനിൽകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് മഞ്ജു വിശ്വനാഥ്, റ്റി . ഗോപാലൻ, പി .എസ്' വേണുകുമാരൻ നായർ, റഹിം റാവുത്തർ, കെ .എൻ. രാജൻ,,സോളമൻ വരവുകാലായിൽ, .പി.പി. ജോൺ. പി സി .സുരേഷ് കുമാർ,. കൃഷ്ണൻകുട്ടി, വിജയകുമാർ, മന്മഥൻ. എം കെ കൊച്ചുരാമൻ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ തിരഞ്ഞെടുപ്പ് രാഷ്ട്രീയവൽക്കരിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു.