അടൂർ : കടമ്പനാട് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. പഞ്ചായത്തിലെ ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ എം.എൽ.എ ഫണ്ട് വിനിയോഗിച്ചാണ് മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. കല്ലുകുഴി ജംഗ്ഷൻ, കുണ്ടോമട്ടത്ത് മലനട ജംഗ്ഷൻ, ഗണേശവിലാസം, കൊച്ചുകുന്നുംമുക്ക് എന്നീ ജംഗ്ഷനുകളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച്ഓൺ കർമ്മം ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല മധു, പഞ്ചായത്ത് അംഗങ്ങളായ ഷീജ കൃഷ്ണൻ, ചിത്ര രഞ്ജിത്ത് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അരുൺ കെ.എസ് മണ്ണടി, എ.ആർ.അജീഷ് കുമാർ, റിജു കെ.ബാബു, റെജിമോൻ, രഞ്ജിത്ത്, അഡ്വ.ഷണ്മുഖൻ, ബാലകൃഷ്ണൻ, അജു ബേബി, ശ്രീകല തുടങ്ങിയവർ സംസാരിച്ചു.