തിരുവല്ല: നിരണം കണ്ണശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 11മുതൽ 13വരെ നടക്കുന്ന സംസ്ഥാന കവിതാ ക്യാമ്പിന്റെ സ്വാഗതസംഘ രൂപീകരണം കേരള കോപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് ചെയർമാൻ ആർ.സനൽ കുമാർ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എ.ഗോകുലേന്ദ്രൻ അദ്ധ്യക്ഷനായി. പു.ക.സ.ജില്ലാസെക്രട്ടറി സുധീഷ് വെൺപാല, പ്രസിഡന്റ് കൈപ്പട്ടൂർ തങ്കച്ചൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി, സെക്രട്ടറി വി.ബാലചന്ദ്രൻ, ട്രസ്റ്റ് ഭാരവാഹികളായ എം.പി.ഗോപാലകൃഷ്ണൻ,അഡ്വ.സുരേഷ് പരുമല,ഡി.ആത്മലാൽ, പി.ആർ.മഹേഷ് കുമാർ,സെക്രട്ടറി പ്രൊഫ.കെ.വി.സുരേന്ദ്രനാഥ്, അജിത്ത് തിരുമൂലപുരം, പ്രൊഫ.എ.ടി.ളാത്തറ,രമേശ്വരിയമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മാത്യു ടി.തോമസ് എം.എൽ.എ, കെ.അനന്ത ഗോപൻ, ആർ.സനൽ കുമാർ, മുൻസിപ്പൽ ചെയർ പേഴ്സൺ ബിന്ദു ജയകുമാർ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, സുധീഷ് വെൺപാല, കൈപ്പട്ടൂർ തങ്കച്ചൻ, പ്രൊഫ.എ.ടി.ളാത്തറ (രക്ഷാധികാരികൾ) അഡ്വ.ഫ്രാൻസിസ് വി.ആന്റണി (ചെയർമാൻ) പ്രൊഫ.കെ.വി സുരേന്ദ്രനാഥ് (ജനറൽ കൺവീനർ) സബ് കമ്മിറ്റി ഭാരവാഹികളായി എ.ഗോകുലേന്ദ്രൻ,ഡി.ആത്മലാൽ (പ്രോഗ്രാം) ജനു മാത്യു, അജിത്ത് തിരുമൂലപുരം (സ്വീകരണം), പി.ആർ മഹേഷ് കുമാർ,ബിനിൽ കുമാർ,ഷിനിൽ (ഭക്ഷണം, താമസം), ടി.എ റെജികുമാർ, വിപിൻ കാർത്തിക്, പ്രമോദ് ഇളമൺ (പ്രചാരണം) എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.