temple
എസ്.എൻ.ഡി.പി.യോഗം പടിഞ്ഞാറ്റോതറ ഗുരുദേവ ക്ഷേത്രത്തിലെ കിണർ സമർപ്പണം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ നിർവ്വഹിക്കുന്നു

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം പടിഞ്ഞാറ്റോതറ 3653 കുമാരനാശാൻ മെമ്മോറിയൽ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ മഹോത്സവം തുടങ്ങി. 20ന് സമാപിക്കും. ക്ഷേത്രത്തിലെ കിണർ സമർപ്പണം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് അപ്പുക്കുട്ടൻ പി.ടി, സെക്രട്ടറി അഡ്വ.അനീഷ് വി.എസ്, വൈസ് പ്രസിഡന്റ് എം.ജി.രാജൻ, യൂണിയൻ കൗൺസിലർ മനോജ് ഗോപാൽ, കോർഡിനേറ്റർ രതീഷ്, ഉത്സവ കമ്മിറ്റി ഭാരവാഹികളായ പി.ആർ.മോഹനൻ, ക്ഷേത്രം തന്ത്രി ഷിബു തന്ത്രി, മേൽശാന്തി ശ്യാംശാന്തി എന്നിവർ പങ്കെടുത്തു. ഉത്സവ ദിവസങ്ങളിൽ രാവിലെ മുതൽ ഗണപതിഹോമം, ഗുരുദേവകൃതികളുടെ പാരായണം, ഭാഗവത പാരായണം, വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച. 19 ന് രാവിലെ പത്തിന് ദേവി സന്നിധിയിൽ പൊങ്കാല. 20 ന് രാവിലെ 11 ന് കാഷ് അവാർഡ് വിതരണം എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ എന്നിവർ പങ്കെടുക്കും. 1.30ന് ആറാട്ട് സദ്യ. നാലിന് ആറാട്ട് പുറപ്പാട്, 6.30 ന് ആറാട്ട് വരവ്.