റാന്നി: ഉക്രയിനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക് നാട്ടിലെത്താൻ വന്ദേഭാരത് മിഷൻ പോലെ വിമാനം അടിയന്തരമായി ഏർപ്പെടുത്തണമെന്ന് മുൻ എം.എൽ.എ രാജു എബ്രഹാം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി പിണറായി വിജയനോടും കത്തിലൂടെ ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് മലയാളികൾ അടക്കം അര ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഉന്നതപഠനത്തിനായി ഉക്രൈനിൽ ഉള്ളത്. ഉക്രൈനിലെ ഇന്ത്യൻ എംബസി അവിടെയുള്ള വിദ്യാർത്ഥികൾ അടിയന്തരമായി ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.