prathista-
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികളുടെയും തന്ത്രി വൈക്കം പുഷ്പദാസിന്റെയും മുഖ്യകാർമ്മികത്വത്തിലാണ് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടന്നക്കുന്നു

റാന്നി : വലിയകുളം മഹാദേവ ക്ഷേത്രസന്നിധിയിൽ ഭദ്രകാളി, ഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠാ കർമ്മം നടത്തി. രാവിലെ ഏഴിനും എട്ടിനും മദ്ധ്യേ തന്ത്രി വൈക്കം പുഷ്പദാസിന്റെ കാർമ്മികത്വത്തിൽ ഭദ്രകാളി ബിംബ പ്രതിഷ്ഠാകർമ്മം നടന്നു. ശേഷം ഉച്ചയ്ക്ക് 12.15 നും 12.37നും മദ്ധ്യേ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും നടന്നു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികളുടെയും തന്ത്രി വൈക്കം പുഷ്പദാസിന്റെയും മുഖ്യകാർമ്മികത്വത്തിലാണ് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടന്നത്. ഗുരുദേവ പഞ്ചലോഹ വിഗ്രഹം സമർപ്പിച്ചത് ശ്രീനാരായണ മെഡിക്കൽ കോളേജ് കൊച്ചി ഡയറക്ടർ കൂടൽ പുത്തൻപുരയിൽ പ്രദീപ് കുമാർ തങ്കപ്പനാണ്. വൈകിട്ട് നാലോടെ ക്ഷേത്രസമർപ്പണ സമ്മേളനം നടന്നു. യോഗത്തിന് എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ ചെയർമാൻ പി.ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം നിർവഹിച്ചു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ ക്ഷേത്ര സമർപ്പണവും അനുഗ്രഹ പ്രഭാഷണവും നടത്തി ശ്രീനാരായണ മെഡിക്കൽ കോളേജ് കൊച്ചി ഡയറക്ടർ പ്രദീപ് കുമാർ തങ്കപ്പൻ മുഖ്യപ്രഭാഷണംവും അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ, റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.സിബി മാത്യു താഴത്തില്ലത്ത്, വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാമോഹനൻ, വാർഡ് അംഗം സ്വപ്ന സൂസൻ ജേക്കബ്, നാറാണംമൂഴി പഞ്ചായത്തംഗം സുനിൽ ചെല്ലപ്പൻ, ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് പി.എൻ. മധുസൂദൻ, പേഴുംപാറ പുത്തൻപള്ളി ജമാഅത്ത് ഇമാം മൗലവി ഷാനവാസ് അനാമി, വെച്ചൂച്ചിറ സെന്റ് ഗ്രിഗോറിയോസ്‌ ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.ക്ലിമ്മീസ് എ.ജെ, വലിയകുളം മുൻ ശാഖാ പ്രസിഡന്റ് ഓ.എൻ.മധുസുദനൻ, കാക്കമാലസുബ്രഹ്മണ്യ ക്ഷേത്രം തന്ത്രി കൊച്ചുഗോപാല സ്വാമി, വലിയകുളം ശാഖാപ്രസിഡന്റ് ദീപു കെ.എസ്, സെക്രട്ടറി ടി.ടി.ഷാജി എന്നിവർ സംസാരിച്ചു.