അടൂർ : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി അടൂർ മണ്ഡലം കൺവെൻഷൻ നടത്തി. മണ്ഡലം കൺവെൻഷൻ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ മണ്ഡലം കൺവീനർ പി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ജി.രാധാകൃഷ്ണൻ, യോഗത്തിൽ ട്രേഡ് യൂണിയൻ നേതാക്കളായ പി ബി.ഹർഷകുമാർ ,അരുൺ കെ.എസ് മണ്ണടി, ജി.കെ.പിള്ള, തോട്ടുവാ മുരളി, റോയി ഫിലിപ്പ്, തോമസ് ജോസഫ്, പൊടിമോൻ കെ.മാത്യു,പി. ഉദയഭാനു, ഷാജി തോമസ്, നളിനി സോമരാജൻ, ലളിത, ജോയി കുട്ടി എന്നിവർ പങ്കെടുത്തു. കേന്ദ്ര ഗവൺമെന്റിന്റെ കർഷക തൊഴിലാളി ദ്രോഹ ബഡ്ജറ്റിനെതിരെ ഫെബ്രുവരി 16ന് വൈകിട്ട് 5 ന് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ സായാഹ്നം ധർണ നടത്തും. പഞ്ചായത്ത് കൺവെൻഷനുകൾ മാർച്ച് 10 നകം ചേരണം, പണിമുടക്കിന്റെ പ്രചരണാർത്ഥം മാർച്ച് 25, 26 , തീയതികളിൽ കോർണർ യോഗങ്ങൾ നടത്തും. മാർച്ച് 28, 29 എന്നി പണിമുടക്ക് സമര ദിവസങ്ങളിൽ പ്രധാന കേന്ദ്രങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ച് 48 മണിക്കൂറിലും തൊഴിലാളികൾ കേന്ദ്രീകരിക്കുകയും വിവിധ കലാപരിപാടികളും നടത്തുന്നതാണ്.