
പത്തനംതിട്ട: മണൽ ഖനനക്കേസിൽ മലങ്കര കത്തോലിക്കസഭ പത്തനംതിട്ട അതിരൂപത ബിഷപ്പിനും അഞ്ച് വൈദികർക്കും ജാമ്യം. ബിഷപ്പ് സാമുവൽ മാർ ഐറോനിയോസ്, വികാരി ജനറൽ ഷാജി തോമസ് മണിക്കുളം, വൈദികരായ ജോർജ് സാമുവൽ, ജിജോ ജെയിംസ്, ജോസ് ചാമക്കാല, ജോസ് കാലായിൽ എന്നിവർക്കാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ജാമ്യം നൽകിയത്.
തിരുനെൽവേലി അംബാസമുദ്രത്തിനടുത്ത് സൗത്ത് കല്ലടൈകുറിച്ചി പൊട്ടലിലെ ചെക്ക് ഡാമിന് സമീപം സഭയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. ഇവിടം കോട്ടയം സ്വദേശി ജോർജ് മാനുവലിന് കൃഷിയ്‌ക്കായി പാട്ടത്തിന് നൽകിയിരുന്നു. ഇതിന് സമീപമുള്ള താമരഭരണി നദിയോട് ചേർന്നുള്ള മണ്ണൽത്തിട്ടയിൽ നിന്ന് ഖനനം നടത്തിയെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.