പള്ളിക്കൽ : ആർ.രഞ്ജിനി എഴുതിയ പള്ളിക്കലപ്പൻ എന്ന പുസ്തകം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പിന് നൽകി പ്രകാശനംചെയ്തു. ശിലാ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. പഴകുളം സുഭാഷ് പുസ്തകപരിചയം നടത്തി. ബോധി ബുക്സ് ലോഗോ പ്രകാശനം സാഹിത്യകാരൻ സി.റഹിം നിർവഹിച്ചു. മേടയിൽ എം.ആർ നാരായണനുണ്ണിത്താൻ രഞ്ജിനിയെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.പി. സന്തോഷ്, ആര്യാ വിജയൻ ,സി.പി.എം ഏരിയാ കമ്മിറ്റി അംഗം സി.ആർ ദിൻ രാജ് , ഗ്രാമപഞ്ചായത്തംഗങ്ങളായ രഞ്ജിനി കൃഷ്ണകുമാർ , സുപ്രഭ, ബിന്ദു, ടി.പി. രാധാകൃഷ്ണൻ , കെ.എൻ ശ്രീകുമാർ , ജയൻ.ബി. തെങ്ങമം തുടങ്ങിയവർ പ്രസംഗിച്ചു.