 
പത്തനംതിട്ട : പതിനേഴുകാരിയെ വിവാഹം കഴിക്കാമെന്ന്
വാക്കുനൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ
അറസ്റ്റുചെയ്തു. ഏനാദിമംഗലം മാരൂർ കണ്ടത്തിൽപറമ്പിൽ വീട്ടിൽ ആർ. അജിത്ത് (21) ആണ് അടൂർ പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പെൺകുട്ടിയെ പ്രതി വശത്താക്കുകയായിരുന്നു. തുടർന്ന് ജനുവരി നാലിന് രാത്രി 11 ന് പെൺകുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചു. ഇത് മൊബൈൽ ഫോണിൽ പകർത്തിയശേഷം, ചിത്രവും മറ്റും മോർഫ് ചെയ്ത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ സ്വർണവും പണവും തട്ടിയെടുത്തു. അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്റെ
മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണത്തിൽ എസ്.ഐ മാരായ മനീഷ്, ബിജു ജേക്കബ്, സി.പി.ഓ മാരായ സൂരജ്, റോബി, ശ്രീജിത്ത്, അനൂപ എന്നിവരും പങ്കെടുത്തു.