1
അടുർ താലുക്ക് ഓഫിസിന് മുന്നിൽ കേരള എൻ .ജി .ഒ .അസോസിയേഷൻ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡൻ്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയുന്നു.

അടൂർ: റവന്യു റിക്കവറി ജീവനക്കാരുടെ ബാദ്ധ്യതയാക്കുവാനുള്ള സർക്കാർ നിർദ്ദേശം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ താലൂക്ക് ഓഫീസിന് മുന്നിൽ കേരള എൻ.ജി.ഒ.അസോസിയേഷൻ ധർണ നടത്തി .ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. റവന്യു വകുപ്പിലെ കാട്ടുനിതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു ,ബ്രാഞ്ച് പ്രസിഡന്റ് ആർ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു ,ജില്ലാ ട്രഷറർ ഷിബു മണ്ണടി ,ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.മനോജ് കുമാർ ,ജില്ലാ ജോയിൻ സെക്രട്ടറി എസ്.കെ .സുനിൽകുമാർ,കൗൺസിൽ അംഗം എം.ജി.പ്രസാദ് ,വനിതാ ഫോറം കൺവിനർ അംബിളി, ട്രഷറർ എസ് .ഷിബു, വൈസ് പ്രസിഡന്റ് സുധീർ ഖാൻ ,ജോയിൻ സെക്രട്ടറി ,ബി.ബിനു എന്നിവർ പ്രസംഗിച്ചു.