
പത്തനംതിട്ട : ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (എൻ.സി.എ ധീവര) (കാറ്റഗറി നമ്പർ 182/17) തസ്തികയിലേക്ക് 2018 സെപ്തംബർ 17ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്ന് നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിച്ചതിനാലും, ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയിൽ നിന്നും ധീവര വിഭാഗത്തിലുളള എൻ.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാർശ നൽകാൻ അവശേഷിക്കാത്തതിനാലും റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222665.