16-trade-union
സംയുക്ത ട്രേഡ് യൂണിയൻ ആറന്മുള നിയോജക മണ്ഡലം കൺവൻഷൻ കോഴഞ്ചേരിയിൽ ടിയുസിഐ ജില്ലാ സെക്രട്ടറി കെ.ഐ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടന്ന ആറന്മുള നിയോജക മണ്ഡലം കൺവെൻഷൻ ടി.യു.സി.ഐ ജില്ലാ സെക്രട്ടറി കെ.ഐ. ജോസഫ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി. കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു. കെ.സി. രാജഗോപാലൻ,​ തോമസ് ജോസഫ്, ബെൻസി തോമസ്, സഞ്ചു നാരങ്ങാനം എന്നിവർ സംസാരിച്ചു. പി. കെ. ഇക്ബാൽ, സജി കെ. സൈമൺ, അജിത് മണ്ണിൽ , കെ.എം. ഗോപി, രാജൻ വർഗീസ്, പി. രാജപ്പൻ , കെ.ജി. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.