
പത്തനംതിട്ട : ഗ്രാമീണ മേഖലയിലെ ബിരുദധാരികളായ യുവതികൾക്ക് സബ്‌സിഡിയോടുകൂടി ഗ്രാഫിക് ഡിസൈനർ കോഴ്‌സ് പഠിക്കാൻ അവസരം. 216 മണിക്കൂർ (ആറു മാസം) ദൈർഘ്യമുള്ള കോഴ്‌സ് കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ആണ് നൽകുന്നത്. ഓൺലൈൻ ആയി നടത്തുന്ന ഈ കോഴ്‌സിന്റെ ഫീസിന് 50 ശതമാനം സബ്‌സിഡി നൽകുന്നുണ്ട്. പഞ്ചായത്തു പരിധിയിൽ താമസിക്കുന്ന ബിരുദധാരികളായ യുവതികൾക്കാണ് പ്രവേശനം ലഭിക്കുക. പ്രായ പരിധി 26 വയസ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് സഹായവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 6282326560, 9495999668. https://asapkerala.gov.in/course/graphic-designer/