മല്ലപ്പള്ളി : എഴുമറ്റൂർ കാരമാല കുടിവെള്ള ടാങ്കിൽ നിന്നുള്ള പൈപ്പ് ലൈനിന്റെ എയർവാൽവിൽ ഉൾപ്പടെ കോഴിമാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. എഴുമറ്റൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മഹിളാമോർച്ച അയൂർ മണ്ഡലം ട്രഷറർ ഷീന സജി, സെക്രട്ടറി ദിപുരാജ്, വൈസ് പ്രസിഡന്റ് മണിക്കുട്ടി അശോക്, വിജി സനോജ്, എന്നിവർ സംസാരിച്ചു