പ​ന്ത​ളം: പ​ന്ത​ള​ത്ത് ഒ​രാ​ഴ്​ച​യ്ക്ക​കം ട്രാ​ഫി​ക് പ​രി​ഷ്​ക​ര​ണം ന​ട​പ്പി​ലാ​ക്കാൻ പൊ​ലീ​സി​ന്റെ ഭാ​ഗ​ത്ത് നിന്ന് വേ​ണ്ട സ​ഹാ​യ​ങ്ങൾ ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യർ പേ​ഴ്‌​സൺ സു​ശീ​ലാ സ​ന്തോ​ഷി​ന് പ​ന്ത​ളം എ​സ്.എ​ച്ച്.ഒ.എ​സ്. ശ്രീ​കു​മാർ ഉ​റ​പ്പുനൽ​കി. ക​ഴി​ഞ്ഞ ഒ​ന്ന് മു​തൽ പ​ന്ത​ള​ത്ത് ട്രാ​ഫി​ക് പ​രി​ഷ്​ക​ര​ണം ന​ട​പ്പി​ലാ​ക്കാൻ ന​ഗ​ര സ​ഭാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാൽ പൊ​ലീ​സ് അ​നു​കൂ​ല നി​ല​പാ​ട് സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ പരാതി അറിയിക്കുകയായിരുന്നു. ചെ​യർ പേ​ഴ്‌​സൺ സു​ശീ​ലാ സ​ന്തോ​ഷ്, കൗൺ​സി​ല​ർമാ​രാ​യ രാ​ധാ വി​ജ​യ​കു​മാർ , ബെ​ന്നി മാ​ത്യു, അ​ച്ചൻകു​ഞ്ഞ് ജോൺ, ശ്രീ​ലേ​ഖ, ര​ശ്​മി, കോ​മ​ള​വ​ല്ലി, പു​ഷ്​പ​ല​ത, സൗ​മ്യ സ​ന്തോ​ഷ് എ​ന്നി​വരാണ് എ​സ്.എ​ച്ച്. ഒ​യെ ക​ണ്ട് പ​രാ​തി അ​റി​യി​ച്ച​ത്.