ചെങ്ങന്നൂർ: ആരാധനയുടെ ആത്മാവ് സംഗീതമാണെന്നും അതിനാൽ ആരാധനകൾ സ്വർഗീയമാക്കുവാൻ സംഗീതം ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മലങ്കര ഓർത്തഡോക്സ് സഭ ഭദ്രാസന സഹായമെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ഭദ്രാസനത്തിന് മാദ്ധ്യമ വിഭാഗമായ ബഥേൽ ക്രിയേഷൻസിന്റെ നേതൃത്വത്തിൽ നടത്തുന്ന ആരാധന സംഗീത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സഭയുടെ സംഗീത വിഭാഗമായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക് മുൻ ഡയറക്ടർ ഫാ.ഡോ.എം.പി.ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഫിലോക്സ് സ്കൂൾ ഒഫ് ലിറ്റർജിക്കൽ സ്കൂൾ ഒഫ് മ്യൂസിക് ഡയറക്ടർ ഫാ.കെ.ഒ തോമസ്, പരിശീലന പരിപാടിയുടെ കോ-ഓർഡിനേറ്റർ ഫാ.എബി സി.ഫിലിപ്പ്, മീഡിയാ കോ-ഓർഡിനേറ്റർ സജി പട്ടരുമഠം എന്നിവർ പ്രസംഗിച്ചു. ഫാ.റ്റിജു ഏബ്രഹാം, ഫാ.റെന്നി തോമസ്, ഫാ. ഒബിൻ ജോസഫ്,ഫാ.പോൾസൺ ജോൺ, ജേക്കബ് ഉമ്മൻ, നിതിൻ, ജുബിൻ, അമൽ, ജിത്തു, ബിജിൽ എന്നിവർ നേതൃത്വം നൽകി.