മല്ലപ്പള്ളി : കോട്ടാങ്ങൽ വായ്പ്പൂര് ഊട്ടുകുളത്തെ മദ്രസയിലെ അദ്ധ്യാപകനായ കൊല്ലം ചവറ കാവനാട് സ്വദേശി തെക്കേവാപ്പറമ്പ് പനമൂട്ടിൽ കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് സലീഗ് (58) നെ പീഡനകേസിൽ പെരുമ്പെട്ടി പൊലീസ് അറസ്റ്റുചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെയാണ് പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. ഇതിൽ ഒരു കുട്ടിയുടെ മാതാവിന്റെ പരാതിയിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുചെയ്തത്. റാന്നി ഡിവൈ .എസ് പി യുടെ നേതൃത്വത്തിൽ സി .ഐ. ജോബിൻ ജോർജ്, എസ് .ഐ മാരായ സോമൻ നായർ ,ബോസ് എസ്. സി .പി. ഒ അൻസിം, ജെയ്സൺ അസ്ഹർ എന്നിവരടങ്ങുന്ന അന്വേഷ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.