തിരുവല്ല : മകന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ മാതാവ് മരിച്ചു. തിരുവല്ല നഗരസഭ മുൻ വൈസ് ചെയർമാൻ കഴിഞ്ഞദിവസം മരിച്ച കിഴക്കൻമുത്തൂർ പലിപ്ര പുത്തൻ വീട്ടിൽ പി.ആർ സതീഷ് ബാബു (ബാപ്പു -61) വിന്റെ സംസ്കാര കർമ്മങ്ങൾക്ക് ശേഷം ഇന്നലെ വൈകിട്ട് നാലരയോടെ മൃതദേഹം ദഹിപ്പിക്കാനായി എടുക്കുന്നതിനിടെയാണ് മാതാവ് കെ. ലക്ഷ്മിക്കുട്ടിയമ്മ (90) മരിച്ചത്. സംസ്കാരം പിന്നീട് നടക്കും. പരേതനായ കെ.പി രാമകൃഷ്ണ പണിക്കരാണ് ഭർത്താവ്. മറ്റു മക്കൾ : എ.ആർ ഗോപിനാഥ പണിക്കർ, പി.ആർ മോഹന പണിക്കർ, എ.ആർ രാധാമണി. മരുമക്കൾ: സുലോചന കുമാരി, അംബിക, ഉഷാകുമാരി, എം.സി രാമചന്ദ്രൻ പിള്ള.