 
പന്തളം: കേരള ബാങ്ക് പന്തളം ശാഖയുടെ നേതൃത്വത്തിൽ തോന്നല്ലൂർ ഇളയ ശ്ശേരിൽ രാജമ്മ, രാധാകൃഷ്ണൻ, രാജേശ്വരി എന്നിവർക്ക് വീടൊരുങ്ങുന്നു. . രണ്ട് മാസത്തിനകം 650 സ്‌ക്വയർ ഫീറ്റ് വീട് നിർമ്മിച്ച് നൽകാനാണ് പാദ്ധതി. ജില്ലാ സഹകരണ ബാങ്ക് പന്തളം ശാഖയിൽ നിന്ന് വീട് നിർമ്മിക്കാൻ വായ്പയെടുത്ത് തിരികെ അടയ്ക്കാൻ കഴിയാതെവന്ന ഇവരുടെ കുടിശിക ബാങ്ക് മാനേജർ കെ.സുശീലയുടെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ നിന്നും പണം സമാഹരിച്ച്തിരികെ അടച്ച് , ജപ്തി നടപടി ഒഴിവാക്കി, പ്രമാണം തിരികെ നൽകിയത് അടുത്തിടെ വാർത്തയായിരുന്നു. 2008 മെയ് 30 ന് ബാങ്കിൽ നിന്നും ഒരു ലക്ഷം രൂപാ വായ്പ ഇവർ എടുത്തത് തിരികെ അടയ്ക്കാൻ കഴിയാതെ വന്ന തൊടെ പലിശയും മറ്റ് ചെലവുകൾ കൂടി 2,45,000 രൂപാ മുതലും പലിശയുമായി. വീട്ടിൽ ബാങ്ക് ജപ്തി നോടിസ് പതിച്ചു. പുതിയതായി എത്തിയ മാനേജർ അദാലത്തിന് വേണ്ടി ഈ വീട്ടിൽ ചെന്നപ്പോഴാണ് ഇവരുടെ ദയനീയാവസ്ഥ മനസിലാക്കിയത്, അദാലത്തിൽ തുക അടയ്ക്കാം എന്ന ബാങ്ക് മാനേജരുടെ വാക്കിനെ തുടർന്ന് പലിശ ഒഴിവാക്കി 98,828 രൂപാ കൂട്ടായ്മയിൽ അടച്ച് പ്രമാണം നൽകിയത്. 2008ൽ കട്ടിള നിരപ്പിലായ വീട് തികച്ചും ഉപയോഗ ശൂന്യമായി. വെള്ളായണി കാർഷിക കോളജിലെ 80 - 84 ബാച്ചിലെ വിദ്യാർത്ഥികളും ബാങ്ക് കൂട്ടായ്മയിൽ അണിചേർന്ന് പണം സമാഹരിച്ച തോടെ ഈ കുടുംബത്തിന് വീട്ടാവുന്നു.