കോന്നി: തണ്ണിത്തോട് മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികം 27 നും ശിവരാത്രി മഹോത്സവം മാർച്ച് 1നും നടക്കും. പ്രതിഷ്ഠവാർഷികത്തോടനുബന്ധിച്ച് 22 മുതൽ മാർച്ച് 1 വരെ ദിവസവും 5.45ന് ഗണപതി ഹോമം, 7ന് ഭാഗവതപാരായണം, 6.45ന് ദീപകാഴ്ച എന്നിവ നടക്കും. പ്രതിഷ്ഠ ദിനമായ 27ന് 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമവും, ക്ഷേത്രത്തിലും കോട്ടയിലും 7മുതൽ നവകം, കലശം, നൂറുംപാലും എന്നിവയും നടക്കും. ശിവരാത്രി ദിവസമായ മാർച്ച് 1ന് രാവിലെ 8ന് പ്രഭാഷണം, 11ന് അഷ്ടാഭിഷേകം. ദിവസവും നിറപറ, അൻപൊലി, കുടുംബർച്ചന എന്നിവയും നടക്കും.